കേന്ദ്ര സർക്കാർ അർദ്ധ സൈനിക സേനകളിലേക് നടത്തുന്ന SSC GD പരീക്ഷയുടെ നോട്ടിഫിക്കേഷൻ പുറത്തു വന്നു. അകെ ഒഴിവുകളാണ് 25271 ഉള്ളത് പത്താം ക്ലാസ് പാസ്സായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.BSF,CISF,CRPF,SSB,Assam Rifles,NIA,ITBP,SSF തുടങ്ങിയ സേനകളിലെ കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് പരീക്ഷ നടക്കുന്നത്.
SSC GD
യോഗ്യത: പത്താം ക്ലാസ് പാസ്സാവണം
പ്രായം : 01-08-2021 ന് 18 മുതൽ 23 വരെ പ്രായമുള്ളവർക് അപേക്ഷിക്കാം.
SC/ST,OBC,വിമുക്ത ഭടൻ, ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾ എന്നിവർക്ക് പ്രായത്തിനു ഇളവുണ്ട് .
പുരുഷന്മാർക്ക് ഉയരം 170 ഉം സ്ത്രീകൾക്ക് ഉയരം 157 ഉം വേണം.
പരീക്ഷ
ഇംഗ്ലീഷ് ,റീസണിങ് ,മാത്‍സ്, പൊതുവിജ്ഞാനം ഇവയിൽ ഓരോന്നിലും നിന്നും 25 ചോദ്യങ്ങൾ പരീക്ഷക്ക് ഉണ്ടാവും. അകെ 100 മാർക്കാണ് ഉള്ളത് .
17-07-2021 മുതൽ 31-08-2021 വരെ അപേക്ഷകൾ ssc.nic.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം.100 രൂപയാണ് ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .

0 Comments