ഇന്ന് കേരളത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ എല്ലാം റിസൾട്ടിനായി കാത്തു നിൽക്കുകയാണ്. പലരുടെയും മനസ്സിൽ ഇനി എന്ത് എന്ന ചോദ്യം ഉണ്ടാവും .പക്ഷെ ഒട്ടുമിക്ക വിദ്യാർത്ഥികളുടെയും ധാരണ പത്താം ക്ലാസ് കഴിഞ്ഞാൽ പ്ലസ് വണ്ണിന് മാത്രമേ പോവാൻ കഴിയു എന്നതാണ്. എന്നാൽ ഇതൊരു തെറ്റായ ധാരണ ആണ് പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുന്നതും പെട്ടന്ന് തന്നെ ജോലി ലഭിക്കുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം
1.ITI കോഴ്സുകൾ
പലരും ITI കോഴ്സുകൾ എന്നത് പ്ലസ് ടു, ഡിഗ്രി കഴിഞ്ഞാണ് പഠിക്കുന്നത്. എന്നാൽ ഇത് നിങ്ങള്ക്ക് പത്താം ക്ലാസ് കഴിഞ്ഞാൽ ചേരാവുന്നതാണ്. മാത്രമല്ല എല്ലാ ഐടി കോഴ്സുകളും തൊഴിൽ അധിഷ്ടിതമാണ് പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ലഭിക്കും ഇന്ത്യൻ റെയിൽവേ പോലുള്ള സ്ഥാപനങ്ങളിൽ അവസരവും ലഭിക്കും
2.മെഡിക്കൽ ടെക്നിഷ്യൻസ്
നമ്മുടെ നാട്ടിൽ പത്താം ക്ലാസ് കഴിഞ്ഞവർക്ക് നിരവധി ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്സുകളും, സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. ലബോറട്ടറി ടെക്നിഷ്യൻ, മെഡിക്കൽ ടെക്നിഷ്യൻ, ഡെന്റൽ ടെക്നിഷ്യൻ മുതലായ കോഴ്സുകൾ. ഏറെ ആവശ്യക്കാർ ഉള്ള കോഴ്സുകളാണ് ഈ കോഴ്സുകളിലേക്ക് ഭൂരിഭാഗവും പെൺകുട്ടികളാണ് താൽപ്പര്യം കാണിക്കാറുള്ളത് .
3.ഫോട്ടോഗ്രാഫി
നിങ്ങള്ക്ക് ഫോട്ടോഗ്രാഫിയിൽ കൂടുതൽ കഴിവും പ്രാവീണ്യവും ഉണ്ടെങ്കിൽ ഫോട്ടോഗ്രാഫി നിങ്ങള്ക്ക് ഒരു തൊഴിലാക്കാൻ കഴിയും ഫോട്ടോഗ്രാഫിയെ കുറിച്ച് പഠിപ്പിക്കുന്ന നിരവധി കോഴ്സുകൾ നമ്മുടെ നാട്ടിലുണ്ട് നിങ്ങളുടെ കഴിവാണ് നിങ്ങൾ തിരിച്ചറിയേണ്ടത്
4.ഗ്രാഫിക്സ് ഡിസൈനിങ്
ഇന്റർനെറ്റിന്റെ ആവിർഭാവത്തോടു കൂടി ഗ്രാഫിക്സ് ഡിസൈനിങ് എന്നത് കൂടുതൽ ഗൗരവമുള്ളതായി മാറിയിട്ടുണ്ട് നിരവധി സോഫ്റ്റ് വേറുകൾ ഇന്ന് നിലവിലുണ്ട് കൂടാതെ കേരളത്തിൽ മിക്ക കമ്പ്യൂട്ടർ സെന്ററുകളിലും ഡിസൈനിങ് പഠിപ്പിക്കുന്നുണ്ട് .
5.ഫാഷൻ ഡിസൈനിങ്
നിങ്ങള്ക്ക് വസ്ത്രങ്ങളോട് കൂടുതൽ ഇഷ്ടമുണ്ടോ കൂടാതെ ഒരു വ്യക്തിക്ക് അനുയോജ്യമായ വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കാം എന്ന് ഐഡിയ ഉണ്ടെങ്കിൽ നിങ്ങള്ക്ക് നല്ലൊരു ഫാഷൻ ഡിസൈനർ ആവാം ഇന്ന് കേരളത്തിൽ ഇതിനായി നിരവധി കോഴ്സുകൾ ഉണ്ട്
6.ഡിപ്ലോമ കോഴ്സുകൾ
നിങ്ങള്ക്ക് എഞ്ചിനീറിങ്ങിനോട് അഭിരുചി ഉണ്ടെങ്കിൽ നിങ്ങള്ക്ക് ഡിപ്ലോമ കോഴ്സുകൾ പഠിക്കാം .സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് തുടങ്ങിയവയാണ് കൂടുതൽ ആവശ്യക്കാർ ഉള്ളതും ജോലി സാധ്യത കൂടുതൽ ഉള്ളതുമായ ഡിപ്ലോമ കോഴ്സുകൾ കേരളത്തിൽ ഗവണ്മെന്റ് പ്രൈവറ്റ് പോളിടെക്നിക് കോളേജുകളിൽ ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണ് .
7.TTC
നിങ്ങള്ക്ക് മറ്റുള്ളവരെ പഠിപ്പിക്കാൻ ഇഷ്ടമാണോ എങ്കിൽ TTC കോഴ്സിന് ചേരാം. TTC ഇപ്പോൾ നാട്ടിൽ ട്രെൻഡിങ് കോഴ്സാണ്. കൂടുതൽ വിദ്യാർത്ഥികൾ ഇതിലേക്ക് ആകർഷിക പെടുന്നുണ്ട് TTC കോഴ്സ് പഠിച്ച ഒരാൾക്ക് പ്രൈമറി തലത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാം. TTC കോളേജുകൾ കേരളത്തിൽ ഉണ്ട് .
0 Comments