How to prevent Hacking|What is hacking malayalam


കൊറോണ കാരണം ഇന്ന്  എല്ലാവരും ഓൺലൈൻ ആണ്. അതുകൊണ്ടു തന്നെ നിങ്ങൾ എത്രോത്തോളം സുരക്ഷിതരാണ് എന്ന് ചിന്തിക്കണം .നിങ്ങള്ക്ക് എങ്ങനെ സുരക്ഷിതരാവാം എന്ന് നോക്കാം 



എന്താണ് ഹാക്കിങ് 


ഹാക്കിങ് എന്നാൽ നിങ്ങളറിയാതെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സ്മാർട്ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ എടുക്കുന്നതാണ്. ആരാണോ ഇത് ചെയ്യുന്നത് അയാളെ പറയുന്ന പേരാണ് ഹാക്കർ.


ഹാക്കർ എന്തിനാണ് ഹാക്ക് ചെയ്യുന്നത് ?


ഹാക്കർ എല്ലായ്പ്പോഴും ഹാക്ക് ചെയ്യുന്നത് നിങ്ങളുടെ വിവരങ്ങൾ കൈക്കലാക്കാൻ മാത്രമല്ല ചില ഹാക്കർമാർ സ്‌പൈവേർ, ആഡ്‌വേർ, മാൽവെർ എന്നി സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിലോ സ്മാർട്ഫോണിലോ കയറ്റുകയും ചെയ്യും .


എന്താണ്  സ്‌പൈവേർ ?


പേരിൽ സൂചിപ്പിക്കുന്നതു പോലെ തന്നെ സ്‌പൈവേർ എന്നാൽ നിങ്ങളെ നിങ്ങൾ അറിയാതെ നിരീക്ഷിക്കുന്ന സോഫ്റ്റ്‌വെയർ ആണ് .


എന്താണ് ആഡ്‌വേർ ?


ആഡ്‌വേർ എന്നാൽ നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഹാക്കർ ഒരു സോഫ്റ്റ്‌വെയർ കയറ്റുകയും അതുവഴി നിങ്ങളുടെ സിസ്റ്റത്തിൽ നിരന്തരം അനാവശ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി ഹാക്കർക്കു പൈസ ലഭിക്കും .



എന്താണ് മാൽവെർ ?


മാൽവെർ എന്നാൽ നിങ്ങളുടെ ഫോണിനെയോ കംപ്യൂട്ടറിനെയോ പൂർണമായും നശിപ്പിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ആണ് .


എങ്ങനെയാണു ഹാക്കിങ് സംഭവിക്കുന്നത് 


ഹാക്കിങ് ഒരിക്കലും നമ്മൾ അറിയാതെ സംഭവിക്കില്ല എന്നാണ് സത്യം പിന്നെ എങ്ങനെയാണെന്ന് അറിയാമോ? അതിനു ഉത്തരം നിങ്ങൾ തന്നെ ആണെന്നാണ് നിങ്ങളെ കുറിച്ച് ഹാക്കർ എല്ലാകാര്യങ്ങളും മനസ്സിലാക്കിയാണ് ഹാക്ക് ചെയ്യുക.


ഉദാഹരണം : നിങ്ങൾ ഒരു സ്പോർട്സ് ഫാനാണെന്ന് കരുതുക അപ്പോൾ ഹാക്കർ നിങ്ങള്ക്ക് സ്പോർട്സ് ബന്ധപ്പെട്ട ഫോട്ടോയോ ലിങ്കോ അയക്കും അപ്പോൾ നിങ്ങൾ അത് ഇൻസ്റ്റാൾ ചെയ്യുക വഴി നിങ്ങൾ ഹാക്ക് ചെയ്യപ്പെടും.


ഏതൊക്കെ ലിങ്കുകളാണ് സൂക്ഷിക്കേണ്ടത് ?


എല്ലാ ലിങ്കുകളും ഹാക്കർ അയക്കുന്നതല്ല പിന്നെ എങ്ങനെയാണു അത് തിരിച്ചറിയേണ്ടത്? നിങ്ങൾ അറിയേണ്ട ചില കാര്യങ്ങളുണ്ട് .


നിങ്ങള്ക്ക് ആമസോണിൽ നിന്ന് ഫ്രീ ആയിട്ടു സാധങ്ങൾ കിട്ടുക ,നിങ്ങളുടെ പേര് പറഞ്ഞാൽ സ്വഭാവം പറഞ്ഞു തരാം, തുടങ്ങിയ സന്ദേശങ്ങൾ പറഞ്ഞു നിങ്ങള്ക്ക് വരുന്ന ലിങ്കുകളാണ് സുരക്ഷിതമല്ലാത്തവ.


എങ്ങനെയാണു ഹാക്ക് ചെയ്തു എന്ന് മനസിലാക്കുക ?


നിങ്ങളുടെ ഫോണോ കമ്പ്യൂട്ടറോ  അസാധാരണമായി പ്രവർത്തിക്കുക, നിരന്തരം പരസ്യങ്ങൾ കാണിക്കുക ,ഫോൺ ഇടയ്ക്കിടെ ഹാങ്ങ് ആവുക ,ബാറ്ററി പെട്ടെന്ന് കുറയുക, മുതലായവ ഹാക്ക് ചെയ്താൽ ഉണ്ടാവുന്ന ലക്ഷണങ്ങളാണ് 



എങ്ങനെ നിങ്ങള്ക്ക് ഹാക്കിങ്ങിൽ നിന്ന് രക്ഷ നേടാം ?


നിങ്ങളെ ഒരാൾ ഹാക്ക് ചെയ്താൽ അതിനു പൂർണ ഉത്തരവാദി നിങ്ങൾ മാത്രമാണ് .


 ഉദാഹരണമായി ഒരാൾ ഒരു ലിങ്ക് അയച്ചു തന്നിട്ട് പറയുന്നു ഈ ലിങ്കിൽ രജിസ്റ്റർ ചെയ്താൽ പ്രധാന മന്ത്രി ഫ്രീ ആയിട്ടു 1000 രൂപ തരുന്നു എന്ന്. നിങ്ങൾ അപ്പോൾ തന്നെ ആ ലിങ്കിൽ ക്ലിക്ക് ചെയ്യും ഇങ്ങനെ നിങ്ങൾ തന്നെ കാരണക്കാർ ആവാതിരിക്കുക.


*എല്ലാ ആപ്പുകളും സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുക 


*4 മാസം കൂടുമ്പോൾ എങ്കിലും ഫോൺ റീസെറ്റ് ചെയ്യുക 


*ഫോണിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുക